Watch Indraneelimayolum | ഇന്ദ്രനീലിമയോലും| Vaishali Movie Video Song | KS Chithra | Bombay Ravi,ONV Kurup Music: ബോംബെ രവി Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര Raaga: ഹിന്ദോളം Film/album: വൈശാലി ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2) ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) സ ഗ മ ധ മ ഗ സ ഗ മ ധ നി ധ മ ഗ മ ധ നി സ നി ധ മ ധ സ വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ- ടൊത്തുചേരുവനോടി അണഞ്ഞതെന്തേ തരിവള ഇളകി അരുവികൾ കളിയായ്‌ തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

Indraneelimayolumvaishali moviechithrachithra songsmalayalam movie songombay RaviONV Kurupold malayalam movie songromantic hit songshit songshd songsmalayalam songsevergreen hitsevergreen movies